പാലക്കാട് : മണ്ണാർക്കാട് കോട്ടോപ്പാടം അമ്പലപ്പാറ ആദിവാസി കോളനിയിൽ മൂന്നു വയസ്സുകാരി പനി ബാധിച്ച് കുഴഞ്ഞുവീണു മരിച്ചു. അമ്പലപ്പാറ കോളനിയിലെ കുമാരന്റെയും സിന്ധുവിന്റെയും മകൾ ചിന്നുവാണ് മരിച്ചത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ശനിയാഴ്‌ചയാണ് കുട്ടിക്കു പനി തുടങ്ങിയത്. ഇന്നലെ രാവിലെ 11 മണിയോടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീണു. ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: അരുൺ, വിഷ്ണു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)