ചെന്നൈ: ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും. തമിഴ്നാട് മുഖ്യമന്ത്രിയെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ.

തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ മുരുഗാനന്ദം ഐഎഎസ്, തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാർ ഉമാനാഥ് ഐഎഎസ്, അനു ജോർജ് ഐഎഎസ്, ടൂറിസം, സാംസ്കാരിക, എൻഡോവ്മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ മണിവാസൻ,
കേരളത്തിൽ നിന്ന് ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, ഐഎസി, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ പി സുനിൽ കുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി ക്ഷണിച്ചത്.
