പ്രതികരിച്ച് നടൻ ആസിഫ് അലി രംഗത്ത്. കോടതി വിധിയെ മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണ് തന്റേത് എന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്.

‘പ്രത്യേകമായി ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായമില്ല. കോടതി വിധിയില്‍ അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. കുറ്റവിമുക്തനാക്കപ്പെട്ടയാളെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സ്വാഭാവികമായ നടപടിയാണ്. ഞാന്‍ എപ്പോളും അതിജീവിതയ്‌ക്കൊപ്പം.’ ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
അതേസമയം നടിയ ആക്രമിച്ച കേസില്‍ വിചാരണ കോടതി വെറുതെ വിട്ടതിന് പിന്നാലെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എട്ടാം പ്രതി ദിലീപ്.

തനിക്കെതിരായ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ദിലീപ് പറഞ്ഞു. ദേശീയ മാധ്യമമായ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പ്രതികരണം.