മലപ്പുറം: സ്കൂൾ ബസിനുള്ളിൽ വെച്ച് എൽ.കെ.ജി വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ബസ് ക്ലീനറെ പോലീസ് അറസ്റ്റ് ചെയ്തു. കന്മനം സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖ് (24) ആണ് കൽപകഞ്ചേരി പോലീസിന്റെ പിടിയിലായത്.

കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ വിദ്യാലയത്തിൽ പഠിക്കുന്ന നാലുവയസ്സുകാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. വൈകുന്നേരം കുട്ടികളെ വീട്ടിലാക്കാൻ പോകുന്നതിനിടെ ബസിന്റെ പിൻസീറ്റിൽ വെച്ച് പ്രതി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വീട്ടുകാർ വിവരം ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.