Kerala

പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ പിടിയിൽ

കൊച്ചി: ഓസ്ട്രേലിയയിൽ ജോലിയും പൗരത്വവും വാ​ഗ്ദാനം ചെയ്ത് പണം തട്ടിയക്കേസിൽ ദമ്പതികളെ അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.

ചെട്ടികുളങ്ങര കണ്ണമംഗലം ഇലഞ്ഞിവേലിത്തറയിൽ താമസിക്കുന്ന ബിജു ബാലൻ (52), ഭാര്യ രശ്മി (44) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എറണകുളത്തെ മരടിൽ നിന്ന് പൂയപ്പള്ളി പൊലീസാണ് പ്രതികളെ പിടികൂടിയത്.

2025 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവർക്കെതിരെ പരാതി കിട്ടിയതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഒളിവിൽ പോയ പ്രതികളെ പൊലീസിന് പിടികൂടാനായില്ല. ഇപ്പോൾ അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഇവരെ പിടികൂടിയത്. ‌പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top