Kerala

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കൊച്ചി: വില്പനയ്‌ക്കെത്തിച്ച നാലു ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. എളമക്കര പേരണ്ടൂര്‍ തോട്ടുങ്കല്‍ ടി.എ അമലിനെ (22) ആണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് പട്രോളിംഗിനിടെ ചൊവ്വാഴ്ച രാത്രി 8.40 ന് പേരണ്ടൂര്‍ വാക് വേയില്‍ സംശയാസ്പദമായ രീതിയില്‍ നില്‍ക്കുകയായിരുന്ന ഇയാളുടെ പാന്‍റ്സിന്‍റെ പോക്കറ്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് പെരുമ്പാവൂരിലുള്ള ഇതരസംസ്ഥാന തൊഴിലാളി നല്‍കിയതാണെന്നാണ് പ്രതിയുടെ മൊഴി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top