കോട്ടയത്ത് വാറൻ്റ് നിലനിൽക്കേ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥി അറസ്റ്റിൽ. തിരുവാർപ്പ് പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാർഥി രാഹുൽ പി രവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2020 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അന്യമായി തടങ്കലിൽ പാർപ്പിച്ച കേസിൽ രാഹുലിനെതിരെ പൊലീസ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു.
ഈ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് പ്രചാരണം തുടങ്ങിയതിനു പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.