Kerala

വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചു; ആലപ്പുഴയിൽ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവതിയുടെ ആൺസുഹൃത്ത് പിടിയിൽ. ആലപ്പുഴ പാണാവള്ളി സ്വദേശി വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരനാണ് പ്രതി. വിവാഹ വാ​ഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പരാതി.

പരാതിക്കാരിയായ യുവതിയും വിഷ്ണുവും 2023 മുതൽ പരിചയക്കാരായിരുന്നു. വിവാഹ വാ​ഗ്ദാനം നൽകിയാണ് അടുപ്പത്തിലാകുന്നത്. യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ യുവതിയു‌ടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു.

ഇവ യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top