India

യൂത്ത് കോൺ​​ഗ്രസ് ദേശിയ അധ്യക്ഷൻ അറസ്റ്റിൽ

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചതിനെതിരെ യൂത്ത് കോൺ​​ഗ്രസ് ദേശിയ അധ്യക്ഷൻ ഉദയ് ഭാനു ചിബിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. ഇതോടെ പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് യൂത്ത് കോൺ​​ഗ്രസ് ദേശിയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദയ് ഭാനു ചിബനെയും കേസിൽ പ്രതി ചേർത്തത്. 15 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top