ഓടുന്ന ബസിൽ വച്ച് പ്രസവിച്ച യുവതി കുഞ്ഞിനെ ബസിൽ നിന്നും പുറത്തേയ്ക്കെറിഞ്ഞു. മഹാരാഷ്ട്രയിലെ പർഭാനിയിൽ ആയിരുന്നു ഞെട്ടിക്കുന്ന സംഭവം. ആ സ്ത്രീ ബസിൽ വെച്ച് കുഞ്ഞിനെ പ്രസവിച്ചുവെന്നും, താമസിയാതെ, ഭാര്യാഭർത്താക്കന്മാരാണെന്ന് അവകാശപ്പെട്ട് ദമ്പതികൾ കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ റിതിക ധേരെ (19), അൽതാഫ് ഷെയ്ഖ് (21) എന്നിവരെ അറസ്റ്റ് ചെയ്തു. കുഞ്ഞ് മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച രാവിലെ 6:30 ഓടെയാണ് സംഭവം നടന്നത്, പൂനെയിൽ നിന്ന് പർഭാനിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു റിതികയും, അൽതാഫും. പോലീസ് പറയുന്നതനുസരിച്ച്, വ്യത്യസ്ത ജാതിയിൽപ്പെട്ട ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. ബസ് യാത്രയ്ക്കിടെ സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെടുകയും ബസിൽ വച്ച് പ്രസവിക്കുകയും ചെയ്തു. പത്രിയുടെ പ്രാന്തപ്രദേശത്ത് എത്തിയപ്പോൾ, നവജാതശിശുവിനെ ഉപേക്ഷിക്കാൻ ദമ്പതികൾ തീരുമാനിച്ചതായി പറയപ്പെടുന്നു.
സംഭവം കണ്ട ഒരു സഹയാത്രിക ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. വേഗത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർ പർഭാനിയിൽ വെച്ച് ബസ് തടഞ്ഞുനിർത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു
