കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ അഗ്നിബാധയ്ക്കിടെ സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി മോഷണം നടത്തിയ യുവതി അറസ്റ്റില്‍.

കടയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മോഷ്ടാവിനെ പിടികൂടിയത്.
മോഷ്ടിച്ചെടുത്ത സാധനങ്ങളുടെ വില ഈടാക്കി താക്കീത് നല്കി യുവതിയെ വിട്ടയച്ചു. കെ വി കോംപ്ലക്സില്‍ അഗ്നിബാധയുണ്ടായി നഗരം നടുങ്ങി നില്‍ക്കുമ്പോഴാണ് പര്‍ദ ധരിച്ചെത്തിയ യുവതി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പതിനായിരം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്.. തീപിടിത്തമുണ്ടായ ഭാഗത്തിന് എതിര്‍വശത്തുളള നിബ്രാസ് ഹൈപ്പര്‍മാര്‍ക്കറ്റിലായിരുന്നു മോഷണം.
