പാലക്കാട്: പാലക്കാട് വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന സംഘം പിടിയിൽ. ദേശീയപാതിയിൽ നിർത്തിയിട്ട വാഹനങ്ങൾ ലക്ഷ്യമാക്കി ഡീസൽ മോഷ്ടിക്കുന്ന സംഘമാണ് പിടിയിലായത്.

പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സിസിടിവി അടക്കം പരിശോധിച്ചു. തുടർന്ന് ഇന്നലെ രാത്രിയിലാണ് വാണിയംപാറയിൽ വെച്ച് അഞ്ചംഗ സംഘം പിടിയിലായത്. പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ഡീസൽ മോഷ്ടിച്ച ശേഷം ഇവർ പൊലീസ് വാഹനത്തെയും ഇടിച്ച് നിർത്താതെ രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്നെത്തിയപ്പോൾ വാഹനം നിർത്തി ഡ്രൈവർമാർ ഇറങ്ങി ഓടി. തുടർന്ന് ഇവരെ വടക്കഞ്ചേരി പൊലീസ് പിടികൂടുകയായിരുന്നു.

വാഹനത്തിൽ നിന്നും മാരകായുധങ്ങളും കണ്ടെത്തി. വാഹനത്തിന്റെ വലത് ഭാഗത്തുനിന്നായി പ്രത്യേകം സജ്ജീകരിച്ച ടാങ്കുകളും മോട്ടറുകളും ഉണ്ട്.