Kerala

തൊടുപുഴ ഭാരമേറിയ ഉത്തരവാദത്തിമെന്ന് അപു ജോൺ

തൊടുപുഴയുടെും കേരളത്തിന്റെയും സമഗ്ര വികസനമെന്ന ലക്ഷ്യത്തോടെ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്ന് പിജെ ജോസഫ്.

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ മുന്‍തൂക്കം നല്‍കി ചെറുപ്പക്കാരെ ഉള്‍പ്പെടെ ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകുന്ന നടപടിയാണ് ഉണ്ടായിരുന്നത്. പുതിയരീതിയിലുള്ള പ്രവര്‍ത്തനം അപു ജോണിന് കൊണ്ടുവരാന്‍ കഴിയുമെന്ന് അദേഹം പറഞ്ഞു.

അപുവിന് അത് ചെയ്യാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് അദേഹം പറഞ്ഞു. തൊടുപുഴയില്‍ മത്സരിക്കുകയെന്നത് ഭാരമേറിയ ഉത്തരവാദിത്തമാണെന്ന് അപു ജോണ്‍ പറഞ്ഞു. അപ്പച്ചന്‍ കാഴ്ചവെച്ച പ്രവര്‍ത്തനത്തിന് പിന്തുടര്‍ച്ച എന്ന നിലയില്‍ ഇറങ്ങുമ്പോള്‍ കേരളത്തിലെ മറ്റ് നിയോജക മണ്ഡലത്തിനേക്കാള്‍ ഭാരം പിടിച്ച ഉത്തരവാദിത്തം തന്നെയാണ്.

കേരളത്തിലെ ഏറ്റവും വികസനം നടന്ന ഒരു പ്രദേശമാക്കി തൊടുപുഴയെ മാറ്റിയ പിജെ ജോസഫിന് പിന്‍ഗാമിയായിട്ട് വരുമ്പോള്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഉത്തമബോധ്യമുണ്ടെന്ന് അപു ജോണ്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top