Kerala

സുധീര്‍ കരമനയുടെ പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്ന് ആന്റണി രാജു

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്ന് മുന്‍ മന്ത്രിയും സിറ്റിങ് എംഎല്‍എയുമായ ആന്റണി രാജു. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുധീര്‍ കരമനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നാണ് ആന്റണി രാജു വിട്ടുനില്‍ക്കുന്നത്. നോമിനേഷന്‍ സമര്‍പ്പണത്തിനും കരമന സുധീറിനൊപ്പം ആന്റണി രാജു എത്തിയില്ല.

സജീവമാകണമെന്ന് ആന്റണി രാജുവിനോട് സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സഹകരിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് ആന്റണി രാജു നല്‍കിയത്. സിപിഐഎം അനുനയ നീക്കം തുടരുന്നുണ്ട്.

നാളെ നടക്കുന്ന കണ്‍വെന്‍ഷനില്‍ മുന്‍ മന്ത്രിയെ എത്തിക്കാനാണ് ശ്രമം. ജനാധിപത്യ കേരള കോണ്‍ഗ്രസിന് തിരുവനന്തപുരം സീറ്റ് നല്‍കാത്തതിനാലാണ് ആന്റണി രാജുവിന് പ്രതിഷേധം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top