Kerala

തൊണ്ടിമുതൽ തിരിമറിക്കേസ്: ആൻ്റണി രാജുവിനെതിരെ ക്രിമിനല്‍ക്കുറ്റം കണ്ടെത്തുക പ്രയാസമെന്ന് ഹൈക്കോടതി

കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആൻ്റണി രാജു നൽകിയ അപ്പീലിൽ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ആന്റണി രാജുവിനെതിരെ ക്രിമിനല്‍ക്കുറ്റം കണ്ടെത്തുക പ്രയാസമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ജൂനിയര്‍ അഭിഭാഷകന്‍ പ്രതിക്ക് ഒരു സഹായം ചെയ്തു എന്നതുകൊണ്ട് മാത്രം കുറ്റക്കാരൻ ആണെന്ന് പറയാനാവില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.

ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജുവും പ്രതിയും തമ്മിലുള്ള ബന്ധം എന്താണ് എന്നതില്‍ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു. കേസിൽ സീനിയര്‍ അഭിഭാഷകന്‍ അറിയാതെയാണോ ആന്‍ണി രാജു പ്രതിക്ക് സഹായം ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top