ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ദൈവമേ നന്ദിയെന്നും ആന്റോ കൂട്ടിച്ചേർത്തു.

ഫേസ്ബുക്കിൽ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ ജോസഫ് ഇക്കാര്യം പറഞ്ഞത്. പൂർണമായും എന്താണ് ആന്റോ ഉദ്ദേശിച്ചതെന്ന് ചിലർക്ക് മനസിലായില്ലെങ്കിലും പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ മുഴുവൻ മമ്മൂട്ടിയാണ്.
മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരം ആയെന്നാണ് പലരും കമന്റ് ബോക്സിൽ അഭിപ്രായപ്പെടുന്നത്. കൂടാതെ എക്കാലത്തെയും വലിയ വാർത്തയെന്ന് കമന്റ് ചെയ്ത് നടി മാല പാർവതി. ഇത്രയും ആളുകൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ എന്ന് സംവിധായകൻ കണ്ണൻ താമരകുളവും കമന്റ് ചെയ്തു.
