കാസർകോട്: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സാംസ്‌കാരിക മന്ത്രിയായ സജി ചെറിയാൻ സംസ്‌കാരമില്ലാത്ത മന്ത്രിയാണെന്നും അദ്ദേഹത്തിന് നെല്ലിക്കാത്തളം കൊടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വിമർശിച്ചു.

പിണറായി വിജയന്റെ ഗുഡ് ലിസ്റ്റിൽ ഇടംപിടിക്കാനുള്ള ശ്രമമാണ് സജി ചെറിയാൻ നടത്തുന്നത്. പിണറായി വിജയന്റെ ആശിർവാദമില്ലാതെ ഇത്തരം പരാമർശം അദ്ദേഹം നടത്തില്ല. സാമുദായിക നേതാക്കൾ വർഗീയ പരാമർശങ്ങൾ അവസാനിപ്പിക്കണം. എല്ലാ വർഗീയ പ്രചാരണവും സർക്കാർ സ്‌പോൺസേർഡ് ആണെന്നും അലോഷ്യസ് പറഞ്ഞു.