Kerala

രാഹുല്‍ ഗാന്ധിക്ക് സവര്‍ണബോധം; എ കെ ബാലന്‍

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ ഉള്ളിലെ ജാതി ബോധം കൊണ്ടാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍.

മനസിന്റെ ഉള്ളില്‍ ഇപ്പോഴും സവര്‍ണബോധത്തിന്റെ അംശം ഉള്ളതുകൊണ്ടാണ് പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതെന്നും എന്നാല്‍ മോദിയെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിക്കുന്നത് അതുകൊണ്ടാണെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിഎം ശ്രീ പദ്ധതി തുടരുമെന്ന യുഡിഎഫിന്റെ സര്‍ക്കാരിന്റെ നിലപാടിനെ എകെ ബാലന്‍ പരിഹസിക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ പിഎം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്നായിരുന്നു ലീഗ് നേതാക്കള്‍ പറഞ്ഞത്. ‘ഞങ്ങള്‍ അറബിക്കടലില്‍ വലവീശികൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ഒരംശം കിട്ടുമോയെന്ന് നോക്കി. ഇതുവരെ ഒന്നും കുടുങ്ങിയിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ എംഒയു ഒപ്പിട്ട് എന്ന് പറഞ്ഞത് ശരിയാണ്.

അത് ഒരു പദ്ധതിയുടെ ഫൈനല്‍ എഗ്രിമെന്റ് അല്ല. തുടക്കം മാത്രമാണ്. അപ്പോള്‍ തന്നെ ഘടകക്ഷി എന്ന നിലയില്‍ അതിന്റെ ഭവിഷ്യത്ത് സിപിഐ തുറന്നുപറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അതില്‍ നിന്ന് പിന്‍മാറി. എന്നാല്‍ എംഒയു അംഗീകരില്ലെന്ന് യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞാല്‍ അവരെ തൂക്കാന്‍ വിധിക്കുമോ’- എകെ ബാലന്‍ ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top