Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഭരണമാറ്റത്തിന്റെ വേഗത വര്‍ധിപ്പിക്കും: എ കെ ആന്റണി

കേരളമൊട്ടാകെ ഭരണമാറ്റത്തിന് വേണ്ടിയുള്ള ശക്തമായ വികാരം കാണുന്നുണ്ടെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.

തദ്ദേശ തെരഞ്ഞെടുപ്പ് ഭരണമാറ്റത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതാണ്. ജനങ്ങളാകെ കക്ഷിഭേദമന്യേ ജാതിമത വിത്യാസമില്ലാതെ ഈ ഭരണത്തില്‍ മടുത്തുവെന്നും എ കെ ആന്റണി പറഞ്ഞു.

ബിജെപിയെ സംബന്ധിച്ച് വോട്ട് ശതമാനം കുറയും. ബിജപി ക്ഷീണിച്ചു കൊണ്ടിരിക്കുകയാണ്.

ഭരണമാറ്റമുണ്ടാക്കാന്‍ കഴിയുന്ന ഏകമുന്നണി യുഡിഎഫ് ആണെന്നും എ കെ ആന്റണി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top