Kerala

ക്ഷേമ പെൻഷൻ വര്‍ദ്ധിപ്പിക്കുന്നത് ശുദ്ധമര്യാദകേട്: അടൂര്‍ പ്രകാശ്

ക്ഷേമ പെൻഷൻ വര്‍ദ്ധിപ്പിക്കുന്നത് ശുദ്ധമര്യാദകേടാണെന്നെ പ്രസ്താവനയുമായി അടൂര്‍ പ്രകാശ് എം പി.

പ്രകടന പത്രികയില്‍ പറഞ്ഞു എന്നു കരുതി, അവസാന നിമിഷങ്ങള്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നത് ശുദ്ധമര്യാദകേടാണെന്ന് അടൂർ പ്രകാശ്‌ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഇന്നലെയാണ് ക്ഷേപെൻഷൻ 1800 രൂപയായി ഉയര്‍ത്തിയേക്കുമെന്ന് വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത്.

എന്നാല്‍ സർക്കാർ ക്ഷേമപെൻഷൻ വർധനയുമായി ബന്ധപ്പെട്ട്‌ നിലവിൽ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ്‌ അടൂർ പ്രകാശ്‌ ഇത്രയും അസഹിഷ്‌ണുത പ്രകടിപ്പിച്ചത്. നിഷേധാത്മകമായിട്ടുള്ള പ്രതികരണം നടത്തുകയും ചെയ്‌തത്‌.

പെൻഷൻ വാങ്ങുന്നവരെ ഭിക്ഷാപാത്രവുമായി തെരുവിലിറക്കി എന്ന അധിക്ഷേപ പരാമർശവും അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top