കാസർകോട്: ആരെയും സമ്മർദം ചെലുത്തി യുഡിഎഫിലേക്ക് കൊണ്ടുവരില്ലെന്ന് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫുമായി സഹകരിക്കാൻ താൽപര്യമുള്ളവർ വരട്ടെ, അത് അവരുടെ ആവശ്യപ്രകാരം ആയിരിക്കണം. അല്ലാതെ ഒരാളെ പോലും സമ്മർദം ചെലുത്തി യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

യുഡിഎഫിലേക്ക് വരണമെന്ന് ആഗ്രഹമുള്ളവർ അത് ഇങ്ങോട്ട് ആവശ്യപ്പെടണം. അല്ലാതെ അങ്ങോട്ടുപോയി ചർച്ച നടത്തില്ല .ജോസ് കെ മാണി യുഡിഎഫിലേക്ക് വരുന്നുവെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും ആ വാർത്തയുടെ ഉറവിടം എവിടെനിന്നാണെന്ന് തനിക്കറിയില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ജോസ് കെ മാണി എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വരുമെന്ന റിപ്പോർട്ടുകളോടായിരുന്നു അടൂർ പ്രകാശിന്‍റെ പ്രതികരണം.