India

നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

26 കാരിയായ കന്നഡ – തമിഴ് ടെലിവിഷൻ നടി നന്ദിനി സി എം ആത്മഹത്യ ചെയ്ത നിലയിൽ. വാടകയ്ക്കു താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നു പൊലീസ് അറിയിച്ചു. വിഷാദരോഗവും വ്യക്തിപരമായ പ്രശ്നങ്ങളും നേരിടുന്നുവെന്നും സർക്കാർ ജോലി നേടാനും വിവാഹത്തിനും തന്നെ വീട്ടുകാർ നിർബന്ധിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.

എന്നാൽ തനിക്ക് അഭിനയം തുടരാനാണ് ആഗ്രഹം എന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവീസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു. നന്ദിനിയെ ഫോണിൽ കിട്ടാതായപ്പോൾ സുഹൃത്തുക്കൾ താമസ സ്ഥലത്തെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇവർ വാതിൽ തുറന്ന് നോക്കിയപ്പോൾ ജനാലക്കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് നന്ദിനിയെ കണ്ടത്. ഉടൻ പൊലീസിൽ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ദുരൂഹതയൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top