മുംബൈ: ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയ നടിക്ക് പരിക്ക്. രാഗിണി എംഎംഎസ് റിട്ടേണ്‍സ്, പ്യാര് കാ പഞ്ച്നാമ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ കരിഷ്മ ശര്‍മയ്ക്ക് ആണ് പരിക്കേറ്റത്. നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ നടി ഇപ്പോൾ ചികിത്സയിൽ ആണ്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം പങ്കുവെച്ചത്. മുംബൈയിലെ ചർച്ച്ഗേറ്റിൽ ഒരു ഷൂട്ടിംഗിന് പോകാൻ സാരി ധരിച്ച് ട്രെയിനിൽ കയറുകയായിരുന്നു. ട്രെയിനിൽ കയറിയപ്പോൾ അത് വേഗതയെടുക്കാൻ തുടങ്ങി.
ഇതോടെ തന്റെ സുഹൃത്തുക്കൾക്ക് കയറാൻ കഴിഞ്ഞില്ല. ഭയം കാരണം ഞാൻ ട്രെയിനിൽ നിന്ന് ചാടി.

നിർഭാഗ്യവശാൽ തന്റെ പുറം തറയിലടിക്കുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് എന്ന് കരിഷ്മ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.