നടിയെ ആക്രമിച്ച കേസിലെ അന്തിമ വിധി കേൾക്കാൻ നിമിഷങ്ങളെണ്ണി കേരളം. നിർണായക വിധി പറയുക എറണാകുളം സെഷൻസ് ജഡ്ജി ഹണി എം. വർഗീസ്.

നാടിനെ ഞെട്ടിച്ച കേസിൽ നടൻ ദിലീപ് അടക്കം പത്ത് പ്രതികൾ. എട്ടാം പ്രതി ദിലീപ് അഭിഭാഷകനൊപ്പമാണ് എത്തിയത്
നടിയെ ആക്രമിച്ച കേസിൽ രാജ്യം ഉറ്റുനോക്കുന്ന നിർണായക വിധി ഇന്നുണ്ടാകും. എട്ടാം പ്രതി നടൻ ദിലീപ് അടക്കം പത്തു പ്രതികൾ കുറ്റക്കാരണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 11 മണിക്ക് ശേഷം ഉത്തരവ് പറയും.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.