എറണാകുളം: സിനിമാനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഐടി കമ്പനി മാനേജരെ പിടികൂടി പൊലീസ്. കതൃക്കടവ് സ്വദേശി വിപിന്‍ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകീട്ട് കലൂര്‍ സ്റ്റേഡിയത്തിന്റെ പരിസരത്തെ ഒരു സ്ഥാപനത്തിലേക്ക് എത്തിയപ്പോഴാണ് വിപിന്‍ നടിയെ കടന്നുപിടിച്ചത്..

ഇയാള്‍ പിന്നാലെ നടന്ന് ശല്യം ചെയ്തതിന് ശേഷമായിരുന്നു അതിക്രമം നടത്തിയത്. ഉടന്‍ തന്നെ നടി പൊലീസില്‍ പരാതി നല്കി.