Kerala

‘ദിലീപിന് നീതി കിട്ടി’; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അടൂര്‍ പ്രകാശ്

ദിലീപിനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍. ദിലീപിന് നീതി കിട്ടിയെന്ന് അടൂര്‍ പ്രകാശ് എംപി പറഞ്ഞു. വ്യക്തിപരമായി തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നടി എന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണ് ഞങ്ങള്‍ എന്ന് പറയുമ്പോഴും ഒരു നീതി എല്ലാവര്‍ക്കും കിട്ടണം. ദിലീപിന് നീതി ലഭിച്ചും എന്നാണ് എന്നാണ് എനിക്ക് പറയാനുള്ള അഭിപ്രായം.

അദ്ദേഹം ഒരു കലാകാരന്‍ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഒരു വ്യക്തി കൂടിയാണ് ഞാന്‍ – അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ അപ്പീലിന് പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സര്‍ക്കാര്‍ അപ്പീലിന് പോകും, മറ്റ് പണിയൊന്നുമില്ലല്ലോ എന്നായിരുന്നു മറുപടി. ആരെ ദ്രോഹിക്കാന്‍ ഉണ്ട് എന്നാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top