Kerala
ലഹരിവിരുദ്ധ ക്യാപെയിനിടെ ബാറിൽ കയറി മദ്യപിച്ച ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ നടപടി
തിരുവനന്തപുരം : ലഹരിവിരുദ്ധ ക്യാപെയിനിടെ ബാറിൽ കയറി മദ്യപിച്ച ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ നടപടി.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്റ് ആഷികിനെയും നേമം ഡി.വൈ.എഫ്.ഐ ഏരിയാ കമ്മിറ്റിയാണ് അന്വേഷണ വിധേയമായി പുറത്താക്കിയത്.
ഇന്ന് ചേർന്ന തിരുവനന്തപുരം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആംബുലൻസ് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഏരിയാ സെകട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിൻ രാജിനുമെതിരെ അന്വേഷണം നടത്താനും ഡി.വൈ.എഫ്.ഐ തീരുമാനിച്ചു.