പാലാ . ശബരിമല തീർത്ഥാടത്തിന് പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂടിയിടിച്ചു പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . കണ്ണൂർ സ്വദേശി സിദ്ധാർഥ് (23 ) മലപ്പുറം സ്വദേശി കളിയ സൂരജ് (22) ദർശൻ (23 ) ഋഷികേശ് ( 22 ) എന്നിവർക്കാണ് പരുക്കേറ്റത്. 3 .30 യോടെ പാലാ – പൊൻകുന്നം റൂട്ടിൽ പൂവരണിയിലാണ് അപകടം.

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെമ്പിളാവിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു ചെമ്പിളാവ് സ്വദേശി ലീലാമ്മ കുര്യാക്കോസിന് ( 76 ) പരുക്കേറ്റു .

രാവിലെ 9 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി 10.30 യോടെ പാലാ 12- ാം മൈൽ ഭാഗത്തു വച്ചു നടന്നു പോകുന്നതിനിടെ വാഹനം ഇടിച്ചു വീണു അതിഥി തൊഴിലാളി ഒറീസ്സ സ്വദേശി ബുല്ല സഹോയ്ക്ക് ( 37 ) പരുക്കേറ്റു.