കോട്ടയം:_കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പോലീസ് കമ്മീഷണർക്ക് മജിസ്ട്രേറ്റിന്റെ പദവി നൽകിക്കൊണ്ടുള്ള തീരുമാനം ഭരണഘടനയും ജുഡീഷ്യറിയും ഒരുപോലെ അപഹേളിക്കുന്നതിന് തുല്യമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

പൗരസ്വാതന്ത്ര്യനായുള്ള സമരങ്ങളെ ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിത്.നിയമപരിപാലനവും ജുഡീഷ്യൽ അധികാരവും ഒരേ പദവിയിൽ കേന്ദ്രീകരിക്കുന്നത് ഭരണഘടന തത്വങ്ങളുടെ ലംഘനമാണ്.വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് എന്തു വിലയാണ് കേന്ദ്രസർക്കാർ നൽകുന്നത് എന്നതിന്റെ തെളിവ് കൂടിയാണിത്.

തെറ്റായ വ്യവസ്ഥിതികൾക്കെതിരെ ശബ്ദിച്ചാൽ വ്യക്തിയെ പീഡിപ്പിച്ച് നിശബ്ദനാക്കും എന്ന സന്ദേശമാണ് കേന്ദ്രസർക്കാർ നൽകുന്നത് .സമഗ്രാധിപത്യത്തിലേക്കും ഏകാധിപത്യത്തിലേക്കുമാണ് കേന്ദ്രസർക്കാർ നീങ്ങുന്നതെന്നതിന്റെ തെളിവും ഭരണഘടനാ ശില്പികകളെ അവഹേളിക്കുന്നതിന് തുല്യമാണിന്നും ജോസ് കെ മാണി ആരോപിച്ചു.