പാലക്കാട്: വടക്കഞ്ചേരി മംഗലം പാലത്ത് ഇന്ന് (വ്യാഴം) പുലർച്ചെ രണ്ടു മണിയോടെ ലോറിയിടിച്ചുണ്ടായ അപകടത്തിൽ അയ്യപ്പഭക്തൻ മരിച്ചു. കോയമ്പത്തൂർ ഗാന്ധിപുരം സ്വദേശി ഗുണശേഖരനാണ് (47) അപകടത്തിൽ മരിച്ചത്.

ശബരിമല ദർശനം കഴിഞ്ഞ് 50 പേരടങ്ങുന്ന തീർത്ഥാടന സംഘം തിരിച്ചു വരുമ്പോൾ വടക്കഞ്ചേരി മംഗലം പാലത്ത് വിശ്രമിക്കാനായി ബസ് നിർത്തിയ ശേഷം ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് ലോറി ഇടിച്ചത്.