Kerala

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി അപകടം; 20 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലില്‍ ആയിരുന്നു സംഭവം.

തിരൂരങ്ങാടി കുറുവ മീനാര്‍കുഴി സ്വദേശിയായ മുല്ലപ്പള്ളി ഈന്തേക്കാട്ടില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മകന്‍ ഷാദില്‍ (20) ആണ് മരിച്ചത്. ജോലി സംബന്ധമായ യാത്രയ്ക്കിടെ ആണ് ഷാദിലും വേങ്ങര സ്വദേശി ഗഫൂറും സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടം. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഷാദിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഒടിച്ച ഗഫൂര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മീനാര്‍കുഴിയിലെ സജീവ എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന ഷാദിൽ സ്വകാര്യ പാര്‍സല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: മുനീറ. സഹോദരങ്ങള്‍: മുഹമ്മദ് ഷാബില്‍, ഷിഫ, റിഫ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top