സലാല: ഒമാനില്‍ കാറപകടത്തില്‍ മലയാളി ബാലിക മരിച്ചു. ഒമാനിലെ നിസ്വയില്‍ താമസിക്കുന്ന കണ്ണൂര്‍ മട്ടന്നൂര്‍കീച്ചേരി സ്വദേശി നവാസിന്റെയും റസിയയുടെയും മകള്‍ ജസാ ഹൈറിന്‍ (5) ആണ് മരിച്ചത്.

നവാസും കുടുംബവും സലാലയില്‍ പോയി തിരികെ വരുമ്പോള്‍ ആദത്തിനടുത്ത് ശക്തമായ പൊടിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ മറിയുകയായിരുന്നു.അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്നു പുറത്തേക്ക് തെറിച്ച് വീണതിനെത്തുടര്‍ന്നാണ് ജസാ ഹൈറിന്‍ മരിച്ചത്.
നവാസും ഭാര്യ റസിയയും മൂത്ത മകള്‍ സിയാ ഫാത്തിമയും നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയില്‍ ചികിത്സയിലാണ്. റസിയയും കുട്ടികളും നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് അപകടം.

ബാംഗ്ലൂര്‍ കെഎംസിസി ഓഫീസ് സെക്രട്ടറി മൊയ്തു മാണിയൂറിന്റെ മകള്‍ ആണ് റസിയ. അപകടവിവരം അറിഞ്ഞ നിസ്വ കെഎംസിസി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയാണ് അടിയന്തിര സഹായങ്ങള്‍ ചെയ്തത്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലെത്തിക്കും.