കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ പോയ ദമ്പതികൾക്ക് നേരെ കാട്ടുപോത്ത് ആക്രമണം.

അലയമൺ കരുകോണിന് സമീപം കടവറത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. സ്‌കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്.

ആനക്കുളം സ്വദേശികളായ ഷിനു മാത്യു, ഷിബിന എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.