തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. തൃശൂരിൽ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ കാറിടിച്ചാണ് അപകടമുണ്ടായത്. തോളെല്ലിന് സാരമായ പരിക്കേറ്റ അദ്ദേഹത്തെ തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള രവീന്ദ്രനെ നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.