നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നെയ്യാറ്റിൻകര റോളൻസ് ആശുപത്രിക്ക് സമീപം താമസിക്കുന്ന അജികുമാർ,അനിത ദമ്പതികളുടെ മകൻ അർജുൻ (22) ആണ് മരിച്ചത്. നെയ്യാറ്റിൻകര ടി ബി ജംഗ്ഷനിൽ 10 മണിക്കാണ് അപകടം സംഭവിച്ചത്.

നെയ്യാറ്റിൻകര ഭാഗത്തുനിന്നും ബാലരാമപുരത്തേക്ക് വരികയായിരുന്ന ബൈക്കും തിരുവനന്തപുരത്തു നിന്നും കളിയിക്കവിള ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി ബസ്സാണ് ബൈക്ക് യാത്രികനെ ഇടിച്ചത്
ബൈക്ക് യാത്രികനായ അർജുനനെ നാട്ടുകാർ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രി മോർച്ചറിയിൽ
