മുംബൈ: കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു. 9 പേർക്ക് പരിക്കേറ്റു. മുംബൈയിലെ ഭാണ്ഡൂപിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൃഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട് (ബെസ്റ്റ്) ബസാണ് അപകടമുണ്ടാക്കിയത്.

പിന്നിലേക്ക് എടുക്കുന്നതിനിടെ ബസ് കാൽനട യാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.