തിരുവനന്തപുരം നെടുമങ്ങാട് എട്ടാംകല്ലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു.

ബസിൽ 4 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവറുടെ സമയോജിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി.
ബസിന്റെ മുന്നിലെ ഇടതുവശത്തെ ടയറാണ് ഊരിതെറിച്ചത്. ഊരി തെറിച്ച ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം കിഴക്കേക്കോടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിൽ അധികം യാത്രക്കാരില്ലാത്തതിനാലാലാണ് അപകടമൊഴിവായത്.
