പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് തീർത്ഥാടകർക്ക് പരിക്കേറ്റു. പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയിലാണ് ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ കാൽ അറ്റുപോയതായും റിപ്പോർട്ടുകളുണ്ട്.

ഇന്നലെ (കൊല്ലം നിലമേലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചിരുന്നു. തീർത്ഥാടകർ സഞ്ചരിച്ച കാറും കെ.എസ്.ആർ.ടി.സി. ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം പൂജപ്പുര പുന്നമുകൾ സ്വദേശികളായ ബിച്ചു ചന്ദ്രൻ, സതീഷ് എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് ഇവർ.