ഏറ്റുമാനൂർ കട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. കട്ടച്ചിറ മൂലച്ചിറക്കുന്നേൽ തൊമ്മി തോമസ് ( 78) ആണ് മരിച്ചത്.

പാലാ ഏറ്റുമാനൂർ കെ എസ് ഇ ബി ഓഫീസിനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അരൂർ സ്വദേശി ഹാരോൺ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന തെമ്മി തോമസിനെ ഇടിച്ചത്.
തുടർന്ന് വാഹനം റോഡരികിലെ ഇലക്ടിക് പോസ്റ്റിലും, മതിലിലും ഇടിച്ചു. ഇലവീഴാ പൂഞ്ചിറയിലേയ്ക്ക് പോകുകയായിരുന്നു കാർ യാത്രികർ.

കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു