Kerala

ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി ബസ്സിനടിയില്‍പ്പെട്ടു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍: ബസില്‍ നിന്നിറങ്ങിയ വീട്ടമ്മ കാല്‍തെറ്റി ബസിനടിയില്‍പെട്ട് മരിച്ചു. ആറ്റപ്പാടം കവരപറമ്പില്‍ കൊച്ചാപ്പു ഭാര്യ ചന്ദ്രു(65)ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ ദേശീയപാത കൊരട്ടി ലത്തീന്‍ പള്ളിക്ക് സമീപമായിരുന്നു സംഭവം.

കുറ്റിക്കാടുള്ള മകന്റെ വീട്ടില്‍ പോയി തിരികെ വരുന്ന വഴി ചാലക്കുടിയില്‍ നിന്നും ചാലക്കുടി-പെരുമ്പാവൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കയറി ലത്തീന്‍ പള്ളിക്ക് സമീപം പെട്രോള്‍ പമ്പിന് മുന്നിലിറങ്ങുമ്പോഴാണ് ബസിനടിയില്‍പെട്ടത്.

സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മകന്‍: സന്തോഷ്. മരുമകള്‍: സൗമ്യ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top