കോഴിക്കോട് മാവൂരിന് സമീപം പെരുവയലിൽ സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു.

പെരുവയലിന് സമീപം കോഴിക്കോട് റോഡിൽ ആയിരുന്നു അപകടം. ചെറൂപ്പ സ്വദേശിനി പുനത്തിൽ നബീസയാണ് മരിച്ചത്. രാത്രിയിലാണ് അപകടം സംഭവിച്ചത്.

പരുവയലില് ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടെ അമിത വേഗതയില്‍ എത്തിയ സ്കൂട്ടര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മകന്റെ കുട്ടിക്കും സാരമായി പരുക്കേറ്റു.
കൂടാതെ സ്കൂട്ടര്‍ യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.