കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം.

വാലില്ലാപുഴ സ്വദേശിനി ചിന്നുവാണ് മരിച്ചത്. 66 വയസായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ബസ് ഇടിച്ചത്.
മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
