Kerala

ചേരാനല്ലൂരില്‍ ഒരാളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടക്കേസില്‍ വാഹനം ഓടിച്ച പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ ആഭ്യന്തര മന്ത്രിക്ക് കടുത്ത അതൃപ്തി

കൊച്ചി: ചേരാനല്ലൂരില്‍ ഒരാളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടക്കേസില്‍ വാഹനം ഓടിച്ച പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ ആഭ്യന്തര മന്ത്രിക്ക് കടുത്ത അതൃപ്തി. അതൃപ്തി ഡിജിപിയെ അറിയിച്ചു. പ്രതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പതിനേഴുകാരനെതിരെ നരഹത്യാവകുപ്പ് ചുമത്തിയേക്കും.

വൈകിട്ടോടെയാണ്  പതിനേഴുകാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ചാണ് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്.

അമിതവേഗത്തിലായിരുന്നു വാഹനം എന്നാണ് പ്രാഥമിക നിഗമനം. മഴ ഉണ്ടായിരുന്നതിനാല്‍ മുന്നില്‍പോയിരുന്ന വാഹനം കണ്ടില്ലെന്നാണ് 17കാരന്റെ മൊഴി. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം കൈമാറിയതിന് ജഡ്ജിക്കെതിരെയും കേസെടുക്കും.അതേസമയം കേസ് തേച്ചു മച്ചുണ് കളയാൻ ജഡ്ജിയുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട ഗൃഹനാഥന്റെ വീട്ടുകാർ ആരോപിച്ചു .അപകടം നടന്ന കാറിന്റെ ഫോട്ടോ മൊബൈലിൽ നിന്നും മായ്ച്ചു കളയാൻ പോലീസ് ആവശ്യപ്പെട്ടതായും പരാതി ഉയർന്നു .

വിഷയത്തില്‍ അടിയന്തര നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നല്‍കി. അപകടവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നേരിട്ട് അന്വേഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ചത്. അപകടത്തിന് പിന്നാലെ 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. എന്നാല്‍, 17-കാരന്റെ പിതാവായ ജഡ്ജി അപകടത്തിന് പിന്നാലെ ധാർഷ്ട്യത്തോടെ സംസാരിച്ചെന്നായിരുന്നു ജയബാലകൃഷ്ണന്റെ ബന്ധുക്കളുടെ ആരോപണം. തങ്ങളെ ചോദ്യംചെയ്യാൻ വരേണ്ടെന്നാണ് ജഡ്ജി പറഞ്ഞതെന്നും സംഭവത്തില്‍ ജഡ്ജിക്കെതിരേയും കേസെടുക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. അതേസമയം, ഞായറാഴ്ച വൈകിട്ടോടെ 17-കാരനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയുംചെയ്തു. ഇത് വിവാദമായതോടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര നടപടിക്ക് നിർദേശം നല്‍കിയത്. അപകടത്തില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് 17-കാരന് ജാമ്യം ലഭിച്ചത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top