
കോട്ടയം:കാണക്കാരി_കാണക്കാരി ഗ്രാമ പഞ്ചായത്ത് 16 -ാം വാർഡിൽ മുടയ്ക്ക നാട്ട് റെയിൽവേ ലൈൻ റോഡിൽ ഇന്ന് രാവിലെ ഉണ്ടായ ശക്തമായമഴയിൽ വലിയ തോതിൽ വെള്ള കെട്ട് രൂപപ്പെട്ടു .കഴിഞ്ഞ ഒരുവർഷക്കാലമായി 100 ൽ പരം കുടുംബങ്ങൾ ദുരിതമനുഭവിക്കുകയാണ്. കൊച്ചുകുട്ടികൾക്ക് സ്കൂളിൽപോകുന്നതിനോ രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ആംബു ൻേസ് പോലും കടന്നുപോകില്ല.
പ്രദേശവാസിക ൾവളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നു . കാണക്കാരി ഗ്രാമപഞ്ചായത്തിൽ ജനങ്ങൾ കൂട്ടായി പരാതി നൽകുകയും ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ ബ്ലോക്ക് മെബർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ വിഷയം ചർച്ച ചെയ്തിരുന്നതും ഈ റോഡ് മുൻഗണനയിൽപ്പെടുത്തി സഞ്ചാര യോഗുമാക്കുന്നതിന് തീരുമാനിച്ചിരുന്നതാണ്.എന്നാൽ ഇപ്പോൾ ഗ്രാമസഭയെ നോക്കുകുത്തിയാക്കി കൊണ്ട് വാർഡിന് അനുവദിച്ച ഫണ്ട് വാർഡ് മെബർ മറ്റേതോ റോഡിനായി മാറ്റിവെച്ചിരിക്കുന്നതായി മനസിലാക്കുന്നു.
ഇത് ഗ്രാമസഭയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്. ഇതിനെതിരെ പഞ്ചായത്ത് കമ്മറ്റിയ്ക്ക് റോഡ് വികസന സമതി പഞ്ചായത്ത് പ്രസിഡൻ്റിന് പരാതി നൽകി. പരാധിയിൽ ശ്വാശ്വതമായ പരിഹാരം ഉണ്ടാകാത്ത പക്ഷം പ്രക്ഷോപങ്ങളും, മേലധികാരികൾക്ക്പരാതി നൽകുന്നതിനും സമതി ആലോചിക്കുന്നു.