വി എസ് അച്യുതാനന്ദന്റെ മുന്‍ പി എ എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ പങ്കെടുക്കുമെന്ന് സുരേഷ് ട്വന്റിഫോറിലൂടെ സ്ഥിരീകരിച്ചു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയ മറുപടി ക്രൂരമായിപ്പോയെന്നും തനിക്ക് വല്ലാത്ത വിഷമം തോന്നിയെന്നും സുരേഷ് പറഞ്ഞു. തനിക്ക് ഒരു ഇടതുപക്ഷ മനസാണെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.