കൊച്ചി: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി സിപിഐഎം നേതാവ് എ കെ ബാലൻ.

തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ എവിടെയും ഒരു വരിയോ അക്ഷരമോ ജി സുധാകരനെതിരെ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് എ കെ ബാലൻ പ്രതികരിച്ചു.
താൻ പറഞ്ഞത് അദ്ദേഹത്തിന്റെഅസാധാരണമായ കഴിവുകളെ സംബന്ധിച്ചാണെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

താൻ നടത്തിയ വിമർശനത്തിന് അദ്ദേഹം ഉരുളയ്ക്ക് ഉപ്പേരി നൽകുന്നതു പോലെയാണ് മറുപടി നൽകിയത്. അതിനെ കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. മന്ത്രിമാരായിരുന്ന സമയത്ത് ഞങ്ങൾ രണ്ടുപേരും അടുത്ത യോജിപ്പിലായിരുന്നു.
തന്റെ വകുപ്പിന് ഒരുപാട് സഹായങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. നല്ല ബന്ധമാണ് ഇപ്പോഴുമുള്ളത്. ഇടയ്ക്ക് വിളിക്കും. തന്റെ പ്രിയസഹോദരനെ പോലെ അദ്ദേഹത്തെ ബഹുമാനിക്കുന്ന ആളാണ് താനെന്നും എ കെ ബാലൻ പറഞ്ഞു.