‘എന്നെ പറഞ്ഞത് ഞാൻ ക്ഷമിക്കും. എന്റെ അച്ഛനേപ്പറ്റി പറഞ്ഞു. രാഷ്ട്രീയത്തിലൊന്നും ഇല്ലാതിരുന്ന എന്റെ അമ്മയേപ്പറ്റി പറഞ്ഞു. എന്റെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയ പല നേതാക്കന്മാരും അത് ആസ്വദിച്ചു’, പത്മജ ആരോപിച്ചു. സിപിഎം നേതാവ് കെ കെ ശൈലജയേക്കുറിച്ചുള്ള രാഹുലിന്‍റെ പരാമർശത്തെയും പത്മജ തന്‍റെ കുറിപ്പിൽ വിമർശിച്ചു. ഇപ്പോൾ ഷൈലജ ടീച്ചറെ പറ്റി പറയുന്നത് കേട്ടു. ഏത് പാർട്ടിക്കാരി ആയിക്കോട്ടെ. അവർ സീനിയർ പൊതു പ്രവർത്തകയാണ്. അതിലപ്പുറം ഒരു സ്ത്രീ ആണ്. നേതാക്കന്മാരെ മണി അടിക്കുന്നതൊക്കെ കൊള്ളാം .പക്ഷെ വല്ല ഇലക്ഷനും നിൽക്കേണ്ടി വന്നാൽ ഒരു സ്ത്രീയുടെ വോട്ടു പോലും നിങ്ങൾക്ക് കിട്ടില്ല. ആദ്യം, സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കൂവെന്നാണ് പത്മജയുടെ പ്രതികരണം.