ഒഡീഷ: ബസ് ഫ്ളൈ ഓവറില്‍ നിന്ന് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ തിങ്കളാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. 40ഓളം യാത്രക്കാരുമായി പുരിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന ബസ് ദേശീയ പാത 16ലെ ബരാബതി പാലത്തിൽ നിന്ന് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ജാജ്പൂർ പൊലീസ് സൂപ്രണ്ടും ഡോക്ടർമാരുടെ സംഘവും മറ്റ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും അപകടസ്ഥലത്തുണ്ട്.
