തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടന കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ആവശ്യം അറിയിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്ത് അയച്ചതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സൻ അറിയിച്ചു. ബോംബ് സ്ഫോടനം ഭീകര പ്രവർത്തനമാണ്. യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാൻ വേണ്ടിയാണ് ബോംബ് നിർമ്മിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും കോൺഗ്രസ് ചൂണ്ടികാട്ടി.
