കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സബീറ്റ ജോര്‍ജ്. ചക്കപ്പഴമെന്ന പരമ്പരയിലൂടെയായാണ് താരം ശ്രദ്ധ നേടിയത്. ലളിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് പരമ്പരയ്ക്ക് ലഭിച്ചത്. പരമ്പരയില്‍ നിന്നും താന്‍ പിന്‍മാറുകയാണെന്നറിയിച്ചുള്ള സബീറ്റയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. പിന്മാറുന്നതിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് താരം വിശദീകരിച്ചിരുന്നില്ല. സീരിയലിൽ ഇല്ലെങ്കിലും താരത്തിൻറെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകർ അറിയാറുണ്ട്.

